യേശുവേ നീ കൂടവേ

0
330

സങ്കടസാഗരമാകുന്ന ജീവിതത്തിൽ അലഞ്ഞുഴലുന്ന ഓടങ്ങളാണ് നമ്മൾ ഓരോരുത്തരും. നാളെയെക്കുറിച്ചുള്ള ചിന്ത, രോഗഭാരങ്ങൾ, കണ്ണീരും കയ്പ്പും കലർന്ന മുഹൂർത്തങ്ങൾ, ഇവയെല്ലാം ചേർന്ന് പിറകോട്ടു വലിക്കുന്ന ജീവിത യാനം എങ്ങനെ മുൻപോട്ടു പോകും?

“ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്” എന്ന് അരുളിയ അരുമനാഥന്റെ സ്വരം അലയാഴിയുടെ വിരിമാറിൽ അചഞ്ചലമായി നിലകൊള്ളുവാൻ, കരപറ്റുവോളം യാത്ര തുടരാൻ സഹായിക്കുന്നു. അതുകൊണ്ടു ‘നീ കൂടെ ഉണ്ടായിരുന്നാൽ മതി’ എന്ന് കവി പാടുന്നു.

അതിശക്തമായ ജീവിതാനുഭവങ്ങളിൽ നിന്നും അടർന്നുവീണ ഒരു മനോഹര ഗാനം.


യേശുവേ നീ കൂടവേ
ഉണ്ടെന്നാകിൽ എനിക്ക്
ഇല്ലൊരു ചഞ്ചലവും
സാധുവിനെന്നും മന്നിൽ

നീ കൂടെ ഉണ്ടെന്നാകിൽ (3)
ഇല്ലൊരു ചഞ്ചലവും

ഭാരങ്ങൾ പാരിതിങ്കൽ
ഏറിടുന്ന നേരവും
രോഗങ്ങൾ ഓരോന്നായി
വന്നിടും നേരത്തിലും

ജീവിത കൈത്താരിയിൽ
കൺനീർ പാതകളിൽ
കൂരിരുൾ ഏറിടിലും
മുൾപ്പാതയായിടിലും

സങ്കട സാഗരത്തിൽ
വൻതിര ഏറിടുമ്പോൾ
ജീവതനൗകയിൽ നീ
അമരത്തുറങ്ങുകയിൽ

അലകൾ ഒടുങ്ങി ഓടം
കരയിൽ അണഞ്ഞിടാറായ്
കരപറ്റി നിന്നിൽ നാഥാ
വിലയം പൂകിടുവാനായ്

രചന, സംഗീതം: കെ. വി. ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here