യേശുവിന്റെ തൃപ്പാദം

0
163

ദേവാധി ദേവനും രാജാധി രാജനും ഏഴകൾക്ക് ആശ്രയവുമായ ഒരു ദൈവം, കർത്താവായ യേശുക്രിസ്തു. സ്തുതിക്കുവാനും ആരാധിക്കുവാനും യോഗ്യനായ അവിടുത്തെ എന്റെ ഉൾക്കണ്ണുകൾ കൊണ്ട് കാണുമ്പോൾ ഉയരുന്നത് നന്ദിയുടെ സ്വരങ്ങളാണ്.. പുതിയ ഗാനങ്ങളാണ്.. മനോഹരമായ ഒരു സമർപ്പണ ഗാനം ഇതാ..

ദേവാധി ദേവനാം യേശുവിന്റെ
തൃപാദമെന്നുമെൻ ആശ്രയം
രാജാധി രാജനാം യേശുവിനായ്
അർപ്പിക്കുന്നേഴയെ സർവവും

ഹാലേലുയ്യ (4)
പാടിടും ഞാൻ നാൾകളെല്ലാം

കാൽവരി കുന്നിലെ യാഗവേദി
കാണുന്നു ഞാനെന്റെ ഉൾ കണ്ണിനാൽ
കേൾക്കുന്നു ക്രൂശിലെ രോദനത്തിൻ നാദം
ഏഴയെൻ അകതാരിൽ നന്ദിയോടെ

കാഹളനാദത്തിൻ മാറ്റൊലികൾ
കേട്ടിടും ഞാനെന്റെ കാതുകളിൽ
കണ്ണുകൾ ചിമ്മിടും മാത്രയതിൽ വേഗം
കർത്താവിൻ ചാരത്തു ചേർന്നിടും ഞാൻ

രചന: ജെയ്സൺ പി എബ്രഹാം

LEAVE A REPLY

Please enter your comment!
Please enter your name here